സിഡ്നി: ക്രിക്കറ്റ് ടൂർണമെന്റുകളുടെ തിരക്കുകളുള്ളപ്പോൾ താരങ്ങൾക്ക് കുടംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാറില്ല. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് കളിക്കളങ്ങൾ നിശ്ചലമാകുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ കുടുംബത്തോടൊപ്പം ഒഴിവുസമയം ഫലപ്രദമായി ചെലവഴിക്കുകയാണ് താരങ്ങൾ. ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ഓസീസ് താരം ഡേവിഡ് വാർണറാണ്.

ഭാര്യക്കും മകൾക്കുമൊപ്പം ടിക് ടോക് വീഡിയോയിലൂടെ താരമാകുകയാണ് വാർണർ. മകൾക്കൊപ്പമുള്ള ഡാൻസിന് ശേഷം ഭാര്യക്കൊപ്പമുള്ള നൃത്തവീഡിയോയാണ് വാർണറുടെ പുതിയ ഐറ്റം. ഈ ടിക് ടോക് വീഡിയോ വാർണർ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

തെലുങ്കു താരം അല്ലു അർജുന്റെ പാട്ടിനൊപ്പമാണ് വാർണറും ഭാര്യ കാൻഡിസും ചുവടുവെയ്ക്കുന്നത്. ഇവരുടെ പിന്നിലൂടെ മകൾ ഇവി മേ ഡാൻസ് കളിച്ച് ഓടുന്നതും വീഡിയോയിൽ കാണാം. 'നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുവരൂ' എന്ന കുറിപ്പോടെയാണ് വാർണർ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

 
 
 
 
 
 
 
 
 
 
 
 
 

It’s tiktok time #buttabomma get out of your comfort zone people lol @candywarner1

A post shared by David Warner (@davidwarner31) on

Content Highlights: David Warner Candice Dance To Telugu Song