റോഡില്‍ തളര്‍ന്നു വീണ വൃദ്ധയ്ക്ക് ആശ്വാസവുമായി മുൻ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം. വെസ്റ്റ് ലണ്ടനിലെ കെന്‍സിങ്ങ്ട്ടണിലാണ് സംഭവം.

ഇതു വഴി കാറില്‍ പോകുമ്പോഴാണ് റോഡിൽ വീണു കിടക്കുന്ന വൃദ്ധയെ ബെക്കാം കണ്ടത്.  റോഡിലിടിച്ച് അവരുടെ നെറ്റി പൊട്ടി രക്തമൊഴുകുന്നുണ്ടായിരുന്നു.

ഇതു കണ്ട ബെക്കാം ഉടന്‍ തന്നെ കാര്‍ നിര്‍ത്തി കൈയിലുണ്ടായിരുന്ന വെള്ളക്കുപ്പി വൃദ്ധക്ക് നേരെ നീട്ടി. മറ്റു വണ്ടികള്‍ വൃദ്ധയുടെ നെരെ വരാതിരിക്കാന്‍ കാര്‍ അവരുടെ തൊട്ടടുത്ത് നിര്‍ത്തിയിടുകയും ചെയ്തു. തുടര്‍ന്ന് ആംബുലന്‍സെത്തി വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.