ന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരത്തില്‍ നിന്ന് വന്ന വിവാഹാഭ്യര്‍ത്ഥന ആരും മറന്നിട്ടുണ്ടാവില്ല. 2014ലാണ് ഇംഗ്ലീഷ് താരം ഡാനില്ലെ വൈറ്റ് ഇന്ത്യന്‍ ക്യാപ്റ്റനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ കോലി ആ വിവാഹാഭ്യര്‍ത്ഥന ചിരിയോടെ തള്ളിക്കളയുകയാണ് ചെയ്തത്. 

ഇപ്പോള്‍ ഡാനില്ലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അന്ന് വിവാഹാഭ്യര്‍ത്ഥന ട്വീറ്റ് ചെയ്തപ്പോള്‍ കോലിയുടെ പേര് തെറ്റായി എഴുതിയിരുന്ന ഡാനില്ലെയ്ക്ക് ഇത്തവണയും പിഴച്ചു. ഇത് ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡാനില്ലെയ്ക്ക് ഒരു ബാറ്റ് സമ്മാനമായി നല്‍കിയതാണ് പുതിയ വാര്‍ത്തയ്ക്കാധാരം.

കോലി നല്‍കിയ ബാറ്റിന്റെ ചിത്രം ട്വീറ്റ് ചെയ്ത ഡാനില്ലെ ആകാംക്ഷയോടെ കളിക്കാന്‍ കാത്തിരിക്കുയാണെന്നും ഈ ബാറ്റ് ഉപയോഗിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും അതിനു താഴെ കുറിച്ചു. എന്നാല്‍ ആ ബാറ്റില്‍ വിരാട് കോലി എന്നെഴുതിയത് തെറ്റായിട്ടായിരുന്നു. ഇത് ഡാനില്ലെ ശ്രദ്ധിച്ചില്ല. Virat Kohli എന്നതിന് പകരം Virat Kholi എന്നാണ് എഴുതിയത്. രണ്ടാമതും പേര് തെറ്റിച്ചെഴുതിയ ഡാനില്ലെയെ ചിലര്‍ പരിഹസിച്ചപ്പോള്‍ മറ്റ് ചിലര്‍ പിന്തുണച്ചും രംഗത്തെത്തി. 

2014ല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടെ കോലിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ടാണ് തന്നെ വിവാഹം കഴിക്കുമോയെന്ന് ഡാനില്ലെ പരസ്യമായി ചോദിച്ചത്. പിന്നീട് ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനെത്തിയ കോലിയെ ഡാനില്ലെ നേരിട്ട് കാണുകയും ഇരുവരും ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഇത് ആദ്യമായല്ല കോലി സുഹൃത്തുക്കള്‍ക്ക് ബാറ്റ് സമ്മാനമായി നല്‍കുന്നത്. പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് ആമിറിനും ഷാഹിദ് അഫ്രീദിക്കും ഈ അടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് സമ്മാനിച്ചത്.