മുംബൈ: മറാഠി നടി സയാലി സഞ്ജീവുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം റുതുരാജ് ഗെയ്ക്ക്‌വാദ്. സയാലിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ റുതുരാജ് കമന്റ് ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ റുതുരാജ് വിശദീകരണവുമായി രംഗത്തെത്തി.

സയാലി തന്റെ കുറച്ച് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വളരെ നന്നായിട്ടുണ്ടെന്ന് റുതുരാജ് കമന്റ് ചെയ്തു. പിന്നാലെ സയാലി റുതുരാജിന് ഹാര്‍ട്ട് ഇമോജിയും നല്‍കി. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പറയാന്‍ ആരാധകര്‍ക്ക് ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് മാത്രം മതിയായിരുന്നു. 

ഇതോടെ റുതുരാജ് വിശദീകരണവുമായി രംഗത്തെത്തി. 'ബൗളര്‍മാര്‍ക്ക് മാത്രമേ എന്റെ വിക്കറ്റ് എടുക്കാനാകൂ, മറ്റാര്‍ക്കും കഴിയില്ല. ഇത് മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലായിക്കോളും.' ഇന്‍സ്റ്റാ സ്‌റ്റോറിയില്‍ റുതുരാജ് പറയുന്നു.

ഈ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി റുതുരാജ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ ആദ്യ മൂന്നു മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് റുതുരാജിനെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ചെന്നൈയുടെ ഓപ്പണറായി ഇറങ്ങിയ റുതുരാജ്  ഓപ്പണിങ് വിക്കറ്റില്‍ ഫാഫ് ഡുപ്ലെസിസുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കി.  ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 196 റണ്‍സ് നേടി.

Content Highlights: CSK Star Ruturaj Gaikwad reacts to rumours of relationship with actor Sayali Sanjeev