ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നാലാമതും അച്ഛനായതിന് പിന്നാലെ താരത്തിനെതിരെ ലൈംഗിക ആരോപണവുമായി റിയാലിറ്റി ടിവി ഷോ താരം രംഗത്ത്. കാമുകിയും ക്രിസ്റ്റ്യാനോയുടെ നാലാമത്തെ കുഞ്ഞിന്റെ അമ്മയുമായ ജോര്‍ജിയാന റോഡ്രിഗസിനു വേണ്ടി തന്നെ ക്രിസ്റ്റ്യാനൊ ഒഴിവാക്കുകയായിരുന്ന് ടിവി ഷോ താരമായ നടാഷ റോഡ്രിഗസ് ആരോപിക്കുന്നു. 'ദ സണ്ണി'ന് നല്‍കിയ അഭിമുഖത്തിലാണ് നടാഷയുടെ വെളിപ്പെടുത്തലുകള്‍.
ആദ്യ കാമുകിയും 31 വയസ്സുകാരിയുമായ റഷ്യന്‍ മോഡല്‍ ഐറിന ഷെയ്ക്കുമായി പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ക്രിസ്റ്റ്യാനോ നടാഷയുമായി ബന്ധം തുടങ്ങുന്നത്. അദ്ദേഹത്തിന് കാമുകിയുണ്ടായിരുന്നെന്നും ആ ബന്ധം വേര്‍പിരിഞ്ഞെന്നും എനിക്ക് അറിയാമായിരുന്നു. ആദ്യം സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ പിന്നെയാണ് പ്രണയത്തിലായത്. നല്ല വ്യക്തത്വത്തിന് ഉടമയാണ് അദ്ദേഹം. അദ്ദേഹവുമായി ഒരുമിച്ചുള്ള യാത്രകള്‍ ആസ്വദിച്ചിരുന്നു. അങ്ങിനെ ഞങ്ങളുടെ ബന്ധം ഏറെ കാലം തുടര്‍ന്നു. എന്നാല്‍ ഒരു പോര്‍ച്ചുഗീസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കകയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് തടഞ്ഞു. പക്ഷേ ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തു.
അതിനുശേഷം അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തു. ഇപ്പോള്‍ എനിക്കു തോന്നുന്നു വെറും കാമപൂര്‍ത്തിക്കുവേണ്ടി വേണ്ടി മാത്രം അദ്ദേഹം എന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന്. എന്നാല്‍ എനിക്കതില്‍ കുറ്റബോധമില്ല. കാരണം അദ്ദേഹത്തോടൊപ്പമുള്ള ദിനങ്ങള്‍ മനോഹരമായിരുന്നു. പക്ഷേ വഞ്ചിക്കപ്പെട്ടതായി എനിക്കു തോന്നുന്നുണ്ട്. അഭിമുഖത്തില്‍ നടാഷ പറയുന്നു.
റൊണാള്‍ഡോയുടെ ലിസ്ബണിലെ അപാര്‍ട്‌മെന്റില്‍ വെച്ചാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും റൊണാള്‍ഡോ ആവശ്യപ്പെട്ടതുപ്രകാരം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്നും നടാഷ ആരോപിക്കുന്നു. ഈ മാര്‍ച്ചില്‍ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരം ആ അപാര്‍ട്‌മെന്റില്‍ പോയിരുന്നു. അദ്ദേഹത്തിന്റെ ഒരു തൊപ്പിയും 300 യൂറോയും എനിക്കുതന്നു. നിലവിലെ കാമുകി ജോര്‍ജിയാനയെ അദ്ദേഹം ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും നടാഷ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ ഒരു പെണ്‍കുട്ടിയുടെ അച്ഛനായത്. അലന മാര്‍ട്ടിന്‍ എന്ന് കുട്ടിക്ക് പേരിടുകയും ചെയ്തു. 'അലന മാര്‍ട്ടിന്‍ ജനിച്ചിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു' -ട്വിറ്റര്‍ സന്ദേശത്തില്‍ ക്രിസ്റ്റ്യാനോ വെളിപ്പെടുത്തി. ഏഴുവയസ്സുകാരനായ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍, കാമുകി ജോര്‍ജിയാന എന്നിവര്‍ക്കൊപ്പം ആശുപത്രിയില്‍നിന്നുള്ള ചിത്രവും ക്രിസ്റ്റ്യാനോ പോസ്റ്റുചെയ്തു.
കഴിഞ്ഞ ജൂണില്‍ ക്രിസ്റ്റ്യാനോ ഇരട്ടക്കുട്ടികളുടെ അച്ഛനായിരുന്നു. ഇവ, മാത്തിയോ എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. ക്രിസ്റ്റ്യാനോ ജൂനിയര്‍, ഇവ, മാത്തിയോ എന്നിവരുടെ അമ്മ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.
Content Highlights: Cristiano Ronaldo Girlfriends Natacha Rodrigues Georgina Rodrigues