ലിസ്ബണ്‍: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടില്‍ക്കഴിയുന്നവരുടെ പ്രധാന വിനോദമാണിപ്പോള്‍ മുടിവെട്ട്. തലമൊട്ടയടിച്ചും ക്ലീന്‍ ഷേവ് ചെയ്തുമുള്ള പലരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇപ്പോഴിതാ സെലിബ്രിറ്റികള്‍ക്കിടയിലെ ഈ മുടിവെട്ട് ആഘോഷത്തില്‍ പങ്കാളിയായി ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.

കാമുകി ജോര്‍ജിന റോഡ്രിഗസാണ് ക്രിസ്റ്റ്യാനോയുടെ മുടി വെട്ടിയത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചു. ഇന്‍സ്റ്റയില്‍ ക്രിസ്റ്റ്യാനോയ്ക്ക് രണ്ടുകോടിയിലേറെ ഫോളോവേഴ്സുണ്ട്. ഇന്‍സ്പരിയ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലില്‍ മുടി മാറ്റിവെക്കല്‍ ക്ലിനിക് തുടങ്ങിയിരുന്നു. അതിന്റെ മാനേജര്‍ കൂടിയാണ് ജോര്‍ജിന. അതുകൊണ്ടുതന്നെ ശാസ്ത്രീയമായാണ് ജോര്‍ജിനയുടെ മുടിവെട്ട്.

 
 
 
 
 
 
 
 
 
 
 
 
 

Stay home and keep stylish 💇🏽‍♂️👩‍❤️‍💋‍👨 #stayhomestaysafe

A post shared by Cristiano Ronaldo (@cristiano) on

ഇപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിനുവേണ്ടി കളിക്കുന്ന റൊണാള്‍ഡോ കൊറോണ വ്യാപിക്കുന്നതിനുമുമ്പുതന്നെ പോര്‍ച്ചുഗലിലെത്തിയിരുന്നു.

Content Highlights: Cristiano Ronaldo getting a haircut from girlfriend Georgina Rodriguez