ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഒരു ഫുട്‌ബോള്‍ താരം മാത്രമല്ല. മൂന്ന് കുട്ടികളുടെ അച്ഛന്‍ കൂടിയാണിപ്പോള്‍. ജീവിതത്തിലേക്ക് പുതുതായ കടന്നുവന്ന ഇരട്ടക്കുട്ടികളോടൊപ്പം ഒഴിവുസമയം ചെലവിടുകയാണ് ഇപ്പോള്‍ ക്രിസ്റ്റ്യാനോയുടെ പ്രധാന വിനോദം. എല്ലാ യാത്രയിലും ഒപ്പം കുടുംബത്തെയും ക്രിസ്റ്റ്യാനൊ കൂടെ കൂട്ടും.

ഈ അടുത്ത ദിവസം ക്രിസ്റ്റ്യാനൊ പങ്കുവെച്ച ഒരു കുടുംബചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. എല്ലാവരും കൂടി ഒരു സ്റ്റുഡിയോയില്‍ പോയി ഒരുമിച്ചൊരു ഫോട്ടോ എടുത്ത് അത് ഫ്രെയിം ചെയ്ത വീടിന്റെ ഭിത്തിയില്‍ തൂക്കിയതാണെന്ന് കരുതരുത്. ക്രിസ്റ്റ്യാനൊ പങ്കുവെച്ചത് ഒന്നാന്തരം ഒരു 'ജാങ്കോ' ഫോട്ടോയാണ്.

എല്ലാവരും കൂടി ഒരു സ്വിമ്മിങ് പൂളിനുള്ളില്‍ ആര്‍ത്തുലസിക്കുന്നതിനിടയില്‍ എടുത്തതാണ് ആ ഫോട്ടോ. ക്രിസ്റ്റ്യാനോയുടെ അമ്മ ഡൊളൊറെസ്, കാമുകി, മൂന്നു കുഞ്ഞുങ്ങള്‍, ഒപ്പം മറ്റു ബന്ധുക്കളും ചേര്‍ന്നതാണ് ആ കുടുംബ ചിത്രം. എല്ലാവര്‍ക്കും മുകളില്‍ ക്രിസ്റ്റ്യാനൊ സല്യൂട്ട് അടിച്ചു നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. ഈ അടുത്ത ദിവസമാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് വാടക ഗര്‍ഭപാത്രത്തില്‍ ഇരട്ടക്കുട്ടികള്‍ പിറന്നത്. മൂത്ത മകന്‍ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗര്‍ഭപാത്രത്തിലാണ് പിറന്നത്. 

cristiano ronaldo
ക്രിസ്റ്റ്യാനൊ കാമുകിയോടൊപ്പം