ലണ്ടന്‍: സോഷ്യല്‍ മീഡിയയില്‍ 50 കോടിയാളുകള്‍ പിന്തുടരുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 

ഫേസ്ബുക്കില്‍ 12.5 കോടി, ഇന്‍സ്റ്റാഗ്രാമില്‍ 26.1 കോടി, ട്വിറ്ററില്‍ 9.1 കോടി എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ റൊണാള്‍ഡോയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം.

20 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളേക്കാള്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഇപ്പോള്‍ റൊണാള്‍ഡോയ്ക്കുണ്ട്. 

ലോകത്താകെയുള്ള ഇന്‍സ്റ്റാഗ്രാം യൂസേഴ്‌സില്‍ 15 ശതമാനം റൊണാള്‍ഡോയെ ഫോളോ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

Content Highlights: Cristiano Ronaldo Becomes First Person to Have 500 Million Followers on Social Media