ന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടികളും തമ്മിലുള്ള പ്രണയം എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടിയും ബിഗ് ബോസിലെ മത്സരാര്‍ത്ഥിയുമായിരുന്ന എല്ലി അവ്‌റാമും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങള്‍ ആഘോഷിക്കുന്നത്. 

ഹാര്‍ദികിന്റെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തിന് എല്ലിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഇത് നിഷേധിച്ച് എല്ലി രംഗത്തെത്തിയിരുന്നു. നിങ്ങളൊരു സെലിബ്രിറ്റി ആണെങ്കില്‍ ഗോസിപ്പുണ്ടാകുമെന്നും ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ തന്നെക്കുറിച്ച് വരുന്നതിനാല്‍ അതിനൊന്നും വിശദീകരണം നല്‍കാറില്ലെന്നുമായിരുന്നു എല്ലിയുടെ പ്രതികരണം. 

എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ ഹാര്‍ദികിനെ യാത്രയാക്കാനെത്തിയ എല്ലിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഹാര്‍ദികിനൊപ്പം കാറിലെത്തിയ പെണ്‍കുട്ടിയുടെ ചിത്രം പാപ്പരാസികള്‍ ക്യാമറയിലാക്കുകയായിരുന്നു. ക്യാമറക്കണ്ണില്‍ നിന്നും രക്ഷ നേടാന്‍ എല്ലി മുഖം മറച്ചുപിടിച്ചെങ്കിലും കാര്യമുണ്ടായില്ല.

നേരത്തെ കൊല്‍ക്കത്തയില്‍ നിന്നുള്ള മോഡല്‍ ലിഷ ശര്‍മ്മയുമായി ഹാര്‍ദിക് പ്രണയത്തിലാണെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇരുവരും ഹോങ്കോങ്ങില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ പ്രണയമാണെന്ന വാര്‍ത്ത പാണ്ഡ്യ തന്നെ നിഷേധിച്ചു. പിന്നീട് ബോളിവുഡ് നടി പരിണീതി ചോപ്രയുമാണ് പാണ്ഡ്യയുടെ പേര് കൂട്ടിവായിക്കപ്പെട്ടത്. പക്ഷേ ഇതു നിഷേധിച്ച് പാണ്ഡ്യയും പരിണീതിയും രംഗത്തെത്തി.

Content Highlights: Cricketer Hardik Pandya Is Dating Mickey Virus Actress Elli AvrRam