ചെറുതുരുത്തി: പൈങ്കുളമെന്ന നാട്ടിന്‍പുറത്തെ ഒരു ക്രിക്കറ്റ് ചിത്രം ഇന്നു ലോകമാകെ പങ്കുവെച്ചുകഴിഞ്ഞു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) യുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലാണ് കാര്‍ഷിക പ്രധാന്യമുള്ള പൈങ്കുളത്തെ ഒഴിഞ്ഞ നെല്‍പ്പാടത്ത് കുട്ടികള്‍ കളിക്കുന്ന ചിത്രം ഇപ്പോള്‍ ലോക ശ്രദ്ധനേടുന്നത്.

പൈങ്കുളം സ്‌കൂളിനു സമീപം ഇരുപ്പലത്തു വീട്ടില്‍ സുബ്രഹ്മണന്‍ (29) ആണ് ഈ നാട്ടിലെ ക്രിക്കറ്റ് എന്ന ആശയത്തിലുള്ള ഈ ചിത്രം പകര്‍ത്തിയത്. 

2020-ല്‍ ഔദ്യോഗിക വെബ്ബ്‌സൈറ്റില്‍ ഒരു കൗതുകത്തിനു ചിത്രം പങ്കുവെച്ചു. തുടര്‍ന്ന് ചിത്രം പ്രസിദ്ധീകരിക്കുന്നതിനായി പരിഗണിക്കുന്നതായി ഇമെയില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷം, കഴിഞ്ഞ ദിവസം ചിത്രം തിരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കുകയും വെബ്ബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുമായിരുന്നു.

Content Highlights: Cricket Council shared a picture of local cricket taken by Subramanian