വെല്ലിങ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വന്‍മതിലാണ് ചേതേശ്വര്‍ പൂജാര. ഏകദിന, ട്വന്റി-20 ലോകകപ്പിനേക്കാള്‍ മനോഹരമായി കാണുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്നതാണെന്ന് ഈ അടുത്ത് പൂജാര പറഞ്ഞിരുന്നു. പൂജാരയും ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള ബന്ധം അങ്ങനെയാണ്‌.

എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ പൂജാര നിറംമങ്ങിപ്പോയി. ക്രീസില്‍ നിലയുറപ്പിച്ച് പ്രതിരോധിച്ച് കളിക്കുന്ന പൂജാര രണ്ടിന്നിങ്‌സിലും പരാജയമാകുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 81 പന്ത് നേരിട്ട് 11 റണ്‍സെടുത്ത പൂജാര ട്രെന്റ് ബൗള്‍ട്ടിന്റെ മനോഹരമായൊരു ഇന്‍ സ്വിങ്ങറില്‍ വീഴുകയായിരുന്നു.

Read More: രണ്ടിന്നിങ്‌സിലും പരാജയം; ഇനി പൃഥ്വി ഷാ പുറത്തിരുന്ന് കളി പഠിക്കട്ടേയെന്ന് ആരാധകര്‍

ഇന്ത്യയുടെ ഇന്നിങ്‌സിലെ 32-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ വിക്കറ്റ്. ഈ പന്ത് ലീവ് ചെയ്യാനായിരുന്നു പൂജാരയുടെ പദ്ധതി. എന്നാല്‍ ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് കുത്തിത്തിരിഞ്ഞ് ബെയ്ല്‍സ് ഇളക്കി. പൂജാര 11 റണ്‍സിന് ബൗള്‍ഡായി.

Content Highlights: Cheteshwar Pujara gets bowled Trent Boult’s delivery India vs New Zealand