ന്യൂഡല്‍ഹി: മൈതാനത്തെ കടുത്ത മത്സരങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിലും ടീം ബസിലും എന്തെല്ലാം കാര്യങ്ങളായിരിക്കും നടക്കുക? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ഇത്തരം കാര്യങ്ങള്‍ അറിയണമെന്ന് ആഗ്രഹം തോന്നിയിട്ടില്ലേ? 

ആരാധകരുടെ ഈ കൗതുകം കണക്കിലെടുത്ത് ബി.സി.സി.ഐ തന്നെ ഇത്തരമൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഇപ്പോഴത്തെ ടീമില്‍ മിക്കവാറും യുവതാരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ടീം ബസിലും കാര്യങ്ങള്‍ രസകരമാണ്. 

വിന്‍ഡീസിനെതിരായ ടി ട്വന്റി പരമ്പര നേടിയതിനു ശേഷം മടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ബസിലെ കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലാണ് കുട്ടിക്കളികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

ചാഹല്‍ ചാനലിലൂടെയാണ് ബസിലെ കാര്യങ്ങള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ എന്നിവരോട് ചാഹല്‍ പ്രതികരണം ആരായുന്നുണ്ട്. ടീം ഫിസിയോയുടെ മൊട്ടത്തലയില്‍ ഉമ്മ കൊടുക്കാനും ചാഹല്‍ സമയം കണ്ടെത്തുന്നുണ്ട്. മുഴുവന്‍ വീഡിയോ കാണാം.

 

Content Highlights: chahal kisses physio inside scenes from team india bus