മെല്‍ബണ്‍: ബിഗ്ബാഷ് ലീഗില്‍ റണ്ണൗട്ടായതിന്റെ ദേഷ്യം ഓസീസ് താരം ആരോണ്‍ ഫിഞ്ച് തീര്‍ത്തത് കസേരയോട്. മെല്‍ബണ്‍ റെനെഗേഡ്‌സും മെല്‍ബണ്‍ സ്റ്റാഴ്‌സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. 

റെനെഗേഡ്‌സിന്റെ ക്യാപ്റ്റനായ ഫിഞ്ച് ദൗര്‍ഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. നോണ്‍ സ്ട്രേക്കേഴ്സ് എന്‍ഡില്‍  നില്‍ക്കവെയാണ് ഫിഞ്ച് റണ്ണൗട്ടാകുന്നത്. കാമറൂണ്‍ വൈറ്റിന്റെ സ്ട്രെയിറ്റ് ഡ്രൈവ് ബൗളര്‍ ജാക്സന്‍ ബേര്‍ഡിന്റെ കാലില്‍ തട്ടി നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലെ വിക്കറ്റില്‍ പതിക്കുകയായിരുന്നു. ഈ സമയം ഫിഞ്ച് ക്രീസിന് പുറത്തായിരുന്നു. 

മത്സരത്തിന്റെ ആറാം ഓവറിലായിരുന്നു സംഭവം. പുറത്താകുമ്പോള്‍ 13 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 

തിരിച്ച് ഡ്രസിങ് റൂമിലേക്ക് നടക്കവെ റണ്ണൗട്ടായതിന്റെ അരിശം മുഴുവന്‍ ഫിഞ്ച് തീര്‍ത്തത് വഴിയില്‍ വെച്ചിരുന്ന കസേരയോടായിരുന്നു. ആദ്യം ബാറ്റുകൊണ്ട് കസേര അടിച്ച് തെറിപ്പിച്ച ഫിഞ്ച് പിന്നീട് കസേര അടിച്ചു തകര്‍ക്കുകയും ചെയ്തു.

Content Highlights: big bash league aaron finch smashes chair after getting run out