ന്ത്യന്‍ പെയ്‌സ് ബൗളറും ഐ.പി.എല്ലില്‍ സണ്‍റെസേഴ്‌സ് ഹൈദരാബാദ് താരവുമായ ഭുവനേശ്വര്‍ കുമാറും തെലുങ്ക് നടി അനുസ്മൃതി സര്‍ക്കാറും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്ത. ഇരുവരും ഒരു ഹോട്ടലില്‍വെച്ച് ഡിന്നര്‍ കഴിക്കുന്നത് കണ്ടുവെന്നും ഇരുവരും ഡേറ്റിങ്ങിലാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

ഇതിന് ശക്തി പകര്‍ന്ന് ഭുവനേശ്വര്‍ കുമാര്‍ പാതി മുറിച്ചുമാറ്റിയ ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഡിന്നര്‍ ഡെയ്റ്റാണെന്നും മുഴുവന്‍ ചിത്രം പിന്നീട് പുറത്തുവിടുമെന്നുമായിരുന്നു ഭുവി ഫോട്ടോക്ക് താഴെ എഴുതിയിരുന്നത്.

എന്നാല്‍ ഇതില്‍ പിന്നീട് വിശദീകരണവുമായി ഭുവി തന്നെ രംഗത്തെത്തി. തന്റെ കാമുകി ആരെന്ന കാര്യം കൃത്യസമയത്ത് പുറത്തുവിടുമെന്നും അനുസ്മൃതിയുമായുള്ള അടുപ്പത്തിന്റെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഭുവനേശ്വര്‍ വ്യക്തമാക്കി.

 

Dinner date 😊 full pic soon 😉

A post shared by Bhuvneshwar Kumar (@imbhuvi) on