അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഐ.സി.സിയുടെ ഉമിനീര്‍ വിലക്ക് മറികടന്ന് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സ്. 

താരം അബദ്ധത്തില്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍ നിതിന്‍ മേനോന്‍ ഉടന്‍ തന്നെ പന്ത് സാനിറ്റൈസ് ചെയ്യുകയും സ്റ്റോക്ക്‌സിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

ഒന്നാം ദിനം ഇന്ത്യന്‍ ബാറ്റിങ്ങിനിടെ 12-ാം ഓവറിലായിരുന്നു സംഭവം. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ജൂണ്‍ മുതല്‍ പന്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഒരു ഇന്നിങ്‌സില്‍ ഇത്തരത്തില്‍ രണ്ടു തവണ ബൗളിങ് ടീമിന് മുന്നറിയിപ്പ് നല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ പെനാല്‍റ്റിയായി അഞ്ചു റണ്‍സ് ബാറ്റിങ് ടീമിന് ലഭിക്കും.

Content Highlights: Ben Stokes applies saliva to ball by mistake umpire warns