ഷ്യാ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താന്റെ പ്രകടനം ക്രിക്കറ്റ് ആരാധകരെയെല്ലാം അമ്പരപ്പിച്ചിരുന്നു. ഒരു മത്സരത്തില്‍ ലോക ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയെ അവര്‍ സമനിലയില്‍ തളയ്ക്കുകയും ചെയ്തു. ഇങ്ങനെ അഫ്ഗാന്‍ ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ്.

ഓള്‍റൗണ്ടറായ റാഷിദ് ഖാന്റെ സാന്നിധ്യം തന്നെയാണ് അഫ്ഗാന്‍ ടീമിന്റെ കരുത്ത്. ഐ.സി.സിയുടെ പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങില്‍ റാഷിദ് തന്നെയാണ് താരം. ടിട്വന്റി ബൗളര്‍മാരുടെ റാങ്കിങ്ങിലും ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങിലും റാഷിദ് ഒന്നാമതാണ്. ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും. 

ഈ റാങ്കിങ് പട്ടിക പുറത്തുവന്നതിന് പിന്നാലെ എല്ലാവരോടും നന്ദി പറഞ്ഞ് റാഷിദ് ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി പറഞ്ഞായിരുന്നു അഫ്ഗാന്‍ താരത്തിന്റെ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിന് രസകരമായ ഒരു മറുപടി ലഭിച്ചു.

ഓസ്‌ട്രേലിയന്‍ താരം ബെന്‍ കട്ടിങ്ങിന്റെ കാമുകിയും ക്രിക്കറ്റ് അവതാരകയുമായ എറിന്‍ ഹോളണ്ടായിരുന്നു രസകരമായ ആ ട്വീറ്റിന് പിന്നില്‍. റാഷിദിന് അഭിനന്ദനം അറിയിച്ചുള്ളതായിരുന്നു ഈ ട്വീറ്റ്. ഒപ്പം എറിന്‍ ഇങ്ങനെ കൂടി കുറിച്ചു. 'എന്റെ കട്ടിങ്ങിനെ നീ നോക്കണം. നിന്റെ ബൗളിങ്ങിലൂടെ അവനെ നീ കഷ്ടപ്പെടുത്തരുത്‌.'   

ഇതിന് റാഷിദ് മറുപടിയും നല്‍കി. കട്ടിങ്ങിനെ ഞാന്‍ നോക്കിക്കോളാം..പക്ഷേ എന്റെ പന്തുകള്‍ അടിച്ചു പറത്തരുതെന്ന് അവനോടും പറയണം. കണ്ണുപൊത്തുന്ന രണ്ട് മങ്കി സ്‌മൈലിയോട് കൂടി റാഷിദ് ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ടി ട്വന്റി ലീഗില്‍ ഇരുവരും കളിക്കുന്നുണ്ട്.

tweet

Content Highlights: Ben Cutting Lover Erin Holland Makes Request to Rashid Khan