വേശമുയര്‍ത്തുന്ന മത്സരങ്ങള്‍ കണ്ടാല്‍ നമ്മള്‍ ആത്മഗതം പറയാറുണ്ട്. ഓ, കണ്ണു തള്ളുന്ന കളി! അങ്ങനെയൊരു കണ്ണു തള്ളുന്ന കളി തന്നെയാണ്
ഒരു ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തിനിടയില്‍ കണ്ടത്‌. പക്ഷേ ആ കളിക്കിടയില്‍ കണ്ണ് ശരിക്കും പുറത്തേക്ക് തള്ളി എന്നു മാത്രം.

ന്യൂസിലന്റ് ബ്രേക്ക്‌ഴ്‌സും കൈര്‍ന്‍സ് ടെയ്പന്‍സും തമ്മില്‍ നടന്ന ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തിനിടെ ന്യൂസിലന്റ് ബ്രേക്കേഴ്‌സ് ഫോര്‍വേഡ് അകില്‍ മിച്ചലിന്റെ ഇടതു കണ്ണ് പുറത്തേക്ക് തള്ളുകയായിരുന്നു. നെറ്റിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് വേണ്ടി പോസ്റ്റിന് സമീപത്തെത്തിയ മിച്ചലിന്റെ മുഖത്ത് ടെയ്പന്‍സിന്റെ സെന്‍ട്രല്‍ കളിക്കാരന്‍ നന്ന എഗ്‌വുവിന്റെ കൈ ഇടിച്ചു. ഇടികൊണ്ട് വേദനയോടെ പുളഞ്ഞ മിച്ചല്‍ താഴെ വീണു. തുടര്‍ന്ന് താരത്തിന്റെ കണ്ണ് പുറത്തേക്ക് തള്ളി. 

ഇതിനിടെ സഹകളിക്കാരും എതിര്‍ടീമംഗങ്ങളും മിച്ചലിന് സമീപത്തേക്ക് ഓടിയെത്തി. ഉടനെത്തന്നെ മിച്ചലിനെ ഉടന്‍തന്നെ ഓക്ലാന്‍ഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലെന്നും സുഖപ്പെട്ടു വരിയകയാണെന്നും മണിക്കൂറുകള്‍ക്ക് ശേഷം മിച്ചല്‍ ട്വീറ്റ് ചെയ്തു.