കൊല്‍ക്കത്ത: കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നിയമം നിലവില്‍ വന്ന ശേഷം ഒരേ മത്സരത്തില്‍ രണ്ട് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട്‌സിനെ ഉപയോഗിക്കുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. ഇന്ത്യന്‍ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ക്ക് പരിക്കേറ്റ് മടങ്ങേണ്ടി വന്നതോടെയാണ് ബംഗ്ലാദേശിന് പകരക്കാരായി രണ്ടു കളിക്കാരെ ഉപയോഗിക്കേണ്ടി വന്നത്.

വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസും സ്പിന്നര്‍ നയീം ഹസനുമാണ് പരിക്കേറ്റ് പിന്മാറിയത്. ഇവര്‍ക്കു പകരക്കാരായി മെഹ്ദി ഹസനെയും തൈജുള്‍ ഇസ്ലാമിനെയും ബംഗ്ലാദേശ് കളത്തിലിറക്കി.

മുഹമ്മദ് ഷമിയുടെ ബൗണ്‍സര്‍ ലിട്ടണ്‍ ദാസിന്റെയും നയീം ഹസന്റെയും ഹെല്‍മറ്റിലിടിച്ചിരുന്നു. ഇരുവരും തുടര്‍ന്ന് കളിക്കാന്‍ ഫിറ്റല്ലെന്ന് ഫിസിയോയും മാച്ച് ഒഫീഷ്യല്‍സും റിപ്പോര്‍ട്ട് നല്‍കി. ഇരുവരെയും സ്‌കാനിങ്ങിന് വിധേയരാക്കി. 

2019 ഓഗസ്റ്റ് ഒന്നിനാണ് ഐ.സി.സിയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നിയമം നിലവില്‍ വന്നത്.

Content Highlights: Bangladesh make two concussion substitutes in one match First time in cricket