മെല്‍ബണ്‍: കരിയറില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ പിന്നെന്ത് ചെയ്യുമെന്ന് ഓരോ കായിക താരത്തെയും അലട്ടുന്ന പ്രശ്നമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഓസീസ് ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖ്വാജയ്ക്ക് യാതൊരു ടെന്‍ഷനുമില്ല. കാരണം ക്രിക്കറ്റിനൊപ്പം തന്നെ മറ്റൊരു കാര്യത്തിലും ഖ്വാജ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്, വിമാനം പറത്തലില്‍. 

പൈലറ്റ് യോഗ്യത നേടിയ താരമാണ് ഖ്വാജ. കഴിഞ്ഞ ദിവസം സിമുലേറ്റര്‍ റൂമില്‍വെച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ വിമാനം നിയന്ത്രിക്കുന്ന ഖ്വാജയുടെ വീഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തിരുന്നു. എയര്‍ബസ് എ 380 വിമാനമാണ് ഖ്വാജ പറത്തിയത്.

ചെറുപ്പത്തില്‍ അച്ഛനൊപ്പമുള്ള വിമാനയാത്രകളാണ് തനിക്ക് വിമാനങ്ങളോടുള്ള ഇഷ്ടം വളര്‍ത്തിയതെന്ന് ഖ്വാജ പറയുന്നു. ഒടുവില്‍ യൂണിവേഴ്‌സിറ്റ് ഓഫ് ന്യൂ സൗത്ത് വെയ്ല്‍സ് സ്‌കൂള്‍ ഓഫ് ഏവിയേഷനില്‍ നിന്ന് ഖ്വാജ ഡിഗ്രിയെടുത്തു. 

പൈലറ്റ് ലൈസന്‍സ് ലഭിച്ചപ്പോള്‍ തന്നേക്കാള്‍ സന്തോഷിച്ചത് അമ്മയാണെന്നും ഖ്വാജ പറഞ്ഞു.

Content Highlights: australian cricket star puts flying skills to test largest passenger aircraft