കോഴിക്കോട്: തന്റെ രാജ്യാന്തര കരിയര്‍ തകര്‍ത്തത് ഉസാമ ബിന്‍ ലാദനാണെന്ന് ഫുട്‌ബോള്‍ താരം ആസിഫ് സഹീര്‍. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ 'ഇന്ത്യന്‍ ഫുട്‌ബോള്‍ സ്‌പെഷ്യല്‍' പതിപ്പിലാണ് മുന്‍ കേരള നായകന്‍ കൂടിയായ ആസിഫ് സഹീര്‍ രസകരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ' 

ആറേഴ് തവണ ഇന്ത്യന്‍ ക്യാമ്പില്‍ പങ്കെടുത്തെങ്കിലും ഒരുതവണ പോലും ടീമില്‍ ഉള്‍പ്പെടാന്‍ പറ്റിയില്ല. 2001-ല്‍ ഒരിക്കല്‍ ടീമില്‍ പേര് വന്നതാണ്. അന്നത്തെ കോച്ച് നയിമുദീന്‍ സാറിന്റെ നിര്‍ദേശപ്രകാരം പെട്ടെന്ന് പാസ്‌പോര്‍ട്ട് ശരിയാക്കി. പക്ഷേ ആ സമയത്താണ് സെപ്റ്റംബര്‍ 11 ആക്രമണം നടക്കുന്നത്. അതോടെ വിദേശത്തുവച്ചുള്ള മത്സരങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടു. എന്റെ ഇന്ത്യന്‍ ടീം സ്വപ്നവും പൊലിഞ്ഞു.

Asif Saheer IM Vijayan Jo Paul Ancheri in football special mathrubhumi sports magazine
പുതിയ ലക്കം സ്പോര്‍ട്സ് മാസിക വാങ്ങാം

ബിന്‍ലാദന്‍ തകര്‍ത്തത് വേള്‍ഡ് ട്രേഡ് സെന്റര്‍ മാത്രമല്ല, ഒരു ഇന്ത്യന്‍ താരത്തിന്റെ ഇന്റര്‍നാഷനല്‍ കരിയര്‍ കൂടിയാണെന്ന് കൂട്ടുകാര്‍ തമാശ പറയും'' ബിന്‍ ലാദന്‍ തന്നോട് കാട്ടിയ 'ക്രൂരത'യെക്കുറിച്ച് ആസിഫ് സഹീര്‍ വിശദീകരിക്കുന്നതിങ്ങനെ.

സ്‌പോര്‍ട്‌സ്മാസികയുടെ ഓഗസ്റ്റ് ലക്കം ഇതുപോലെ ഒട്ടേറെ രസകരമായ വിശേഷങ്ങളടങ്ങിയ 'ഫുട്‌ബോള്‍ സപ്യെഷല്‍' ആണ്. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, എം. സുരേഷ് എന്നിവരുമായി ആസിഫ് സഹീര്‍ നടത്തുന്ന പ്രത്യേക അഭിമുഖമാണ് ഫുട്‌ബോള്‍ പതിപ്പിലെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ ടീമിലേക്ക് നടന്നുകയറിയ വഴികളെക്കുറിച്ചും കൊല്‍ക്കത്തയിലെ ക്ലബ് അനുഭവങ്ങളെക്കുറിച്ചുമെല്ലാം സീനിയര്‍ താരങ്ങള്‍ രസകരമായി വിവരിക്കുന്നുണ്ട്.

(ലേഖനത്തിന്റെ പൂര്‍ണരൂപം പുതിയലക്കം സ്പോര്‍ട്സ് മാസികയില്‍ വായിക്കാം)

Content Highlights: Asif Saheer IM Vijayan Jo Paul Ancheri in football special mathrubhumi sports magazine