ലയാള ചിത്രം കുമ്പളങ്ങി നൈറ്റ്‌സിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അശ്വിന്‍ ചിത്രത്തെ പ്രകീര്‍ത്തിച്ചത്. ലളിതമായ കഥയാണെങ്കിലും കുമ്പളങ്ങി നൈറ്റ്‌സ് എത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതായിരുന്നു അശ്വിന്റെ കുറിപ്പ്.

'എന്ത് മനോഹരമായി ക്രാഫ്റ്റ് ചെയ്യപ്പെട്ട സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ലളിതമായ കഥയാണെങ്കിലും സുന്ദരം'-അശ്വിന്‍ ട്വീറ്റ് ചെയ്തു. 

നവാഗതരായ മധു സി നാരായാണനാണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്തത്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

 

Content Highlights: Ashwin impressed by Kumbalangi Nights