ചെന്നൈ: 113 വര്‍ഷത്തിനുശേഷം ഒരു ടെസ്റ്റ് ഇന്നിങ്സിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന സ്പിന്നറായി ഇന്ത്യയുടെ ആര്‍. അശ്വിന്‍. 

തിങ്കളാഴ്ച ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ പന്തില്‍ റോറി ബേണ്‍സിനെ പുറത്താക്കിയതോടെയാണ് ചരിത്രനേട്ടം സ്വന്തമായത്.

നല്ല ടേണും ബൗണ്‍സുമുണ്ടായിരുന്ന പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ബേണ്‍സിന്റെ ബാറ്റിലുരസി സ്ലിപ്പില്‍ രഹാനെയ്ക്ക് ക്യാച്ച് നല്‍കി. 

134 വര്‍ഷം നീണ്ട ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളര്‍ എന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി.

1907-ല്‍ ദക്ഷിണാഫ്രിക്കയുടെ ബെര്‍ട്ട് വോഗ്ലറാണ് ഇതിനുമുമ്പ് ആദ്യ പന്തില്‍ വിക്കറ്റ് നേടിയ സ്പിന്നര്‍. 1888-ലെ ആഷസിനിടെ ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ബോബി പീലും ആദ്യ പന്തില്‍ വിക്കറ്റ് നേടി.

Content Highlights: Ashwin become First spinner in over 100 years to get a wicket off first ball of an innings