സിഡ്‌നി: നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് തകര്‍പ്പനാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജ. ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ താരം ഈ ഗ്രൗണ്ടിലെ അപൂര്‍ നേട്ടവും സ്വന്തമാക്കി. 

സിഡ്‌നിയില്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്ററായിരിക്കുകയാണ് ഖവാജ. 1968/69ല്‍ വെസ്റ്റിന്‍ഡീസിനെതിരേ ഡഗ് വാള്‍ട്ടേഴ്‌സാണ് ഈ ഗ്രൗണ്ടില്‍ ആദ്യമായി രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയത്. പിന്നീട് 2005/06 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റിക്കി പോണ്ടിങ്ങും ഈ നേട്ടം സ്വന്തമാക്കി. 

ആഷസ് പരമ്പരയിലെ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ താരം കൂടിയാണ് ഖവാജ. ആദ്യ ഇന്നിങ്‌സില്‍ 260 പന്തില്‍ നിന്ന് 137 റണ്‍സെടുത്ത ഖവാജ രണ്ടാം ഇന്നിങ്‌സില്‍ 138 പന്തില്‍ നിന്ന് 101 റണ്‍സോടെ പുറത്താകാതെ നിന്നു. 2019-ലെ ആഷസ് പരമ്പരയിലാണ് ഖവാജ അവാനമായി ടെസ്റ്റ് കളിച്ചത്.

Content Highlights: Ashes 2021-2022 Usman Khawaja achieve Rare Feat At The SCG