ഴ്‌സണലിന്റെ മിഡ്ഫീല്‍ഡര്‍ തിയോ വാല്‍ക്കോട്ട് ജീവിതത്തില്‍ ഇങ്ങനെയൊരു പുലിവാല്‍ പിടിച്ചിട്ടുണ്ടാകില്ല. ഒരു ടാറ്റു ചെയ്തപ്പോള്‍ വന്ന അക്ഷരത്തെറ്റാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. 

കഴിഞ്ഞ ദിവസമാണ് പുറത്ത് ടാറ്റു ചെയ്ത ചിത്രം വാല്‍ക്കോട്ട് ട്വിറ്ററില്‍ പങ്കുവെച്ചത്. എന്നാല്‍ ടാറ്റൂവില്‍ ഓം നമ ശിവായ എന്നതിന് പകരം ഓം നമ ശവായ എന്നാണ് എഴുതിയിരുന്നത്. 'നിങ്ങളുടെ മനസ്സ് തുറക്കൂ, ഭയം കളയൂ, വെറുപ്പും അസൂയയും ഒഴിവാക്കൂ, ഒരിക്കലും അവസാനിക്കാത്ത ആനന്ദം അനുഭവിക്കൂ' എന്ന കുറിപ്പോടെയാണ് ഇംഗ്ലീഷ് താരം ചിത്രം ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഈ തെറ്റു ക്ഷമിക്കാനാവുമായിരുന്നില്ല. എഴുതിയിരിക്കുന്നത് തെറ്റാണെന്നും ശിവ എന്നതിന് പകരം ശവം എന്നര്‍ഥമുള്ള വാക്കാണ് എഴുതിയിരിക്കുന്നതെന്നും ആളുകള്‍ ട്വീറ്റ് ചെയ്തു. മറ്റു ചിലര്‍ വാല്‍ക്കോട്ടിനെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിച്ചു.

ടാറ്റു ചെയ്യുന്നതിന് മുമ്പ് വാല്‍ക്കോട്ട് ഇന്ത്യക്കാരനായ ഒരു ആഴ്‌സണല്‍ ആരാധകന്റെ സഹായം തേടുന്നത് നല്ലതാണെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. 2019 തിരഞ്ഞെടുപ്പില്‍ വാല്‍ക്കോട്ടിന് മത്സരിക്കാന്‍ ബി.ജെ.പി സീറ്റ് നല്‍കുമെന്നായിരുന്നു ഒരു ഇന്ത്യക്കാരന്റെ കമന്റ്.