ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയും ഹര്‍മന്‍പ്രീത് കൗറുമടക്കം 17 ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം. ജസ്റ്റിസ് സി.കെ താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പി.ടി ഉഷയും വീരേന്ദര്‍ സെവാഗും സമിതി അംഗങ്ങളാണ്.

അതേസമയം മലയാളി താരങ്ങള്‍ ആരും അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായില്ല. നീന്തല്‍ താരം സജന്‍ പ്രകാശും ഷൂട്ടിങ് താരം എലിസബത്ത് സൂസന്‍ കോശിയും പട്ടികയിലുണ്ടായിരുന്നു.

പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, വരുണ്‍ ഭാട്ടി, ഗോള്‍ഫ് താരം ശിവ് ചൗരസ്യ,  ഹോക്കി താരം എസ്.വി സുനില്‍, അത്‌ലറ്റുകളായ ആരോഗ്യ രാജീവ്, ഖുശ്ബീര്‍ കൗര്‍, ബാസ്‌ക്കറ്റ്‌ബോള്‍ താരം പ്രശാന്തി സിങ്ങ്,  എന്നിവരും അര്‍ജുന പുരസ്‌കാരം നേടി.