വസാന നിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് ഒടുവില്‍ അര്‍ജന്റീന റഷ്യയിലേക്കുള്ള ടിക്കറ്റെടുത്തിരിക്കുകയാണ്. കൂട്ടിയും കിഴിച്ചും ഒരു രാവുറങ്ങാതിരുന്ന ആരാകരുടെ നെഞ്ചിടിപ്പ് മാറ്റി ലയണല്‍ മെസ്സി എണ്ണം പറഞ്ഞ മൂന്നു ഗോളുകളാണ് ഇക്വഡോറിന്റെ വലയിലെത്തിച്ചത്. ഏതായാലും അര്‍ജന്റീന റഷ്യയിലേയ്ക്കുള്ള ടിക്കറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയിലും ആരാധകരുടെ മേളമാണ്.

ആമ്പിള്ളേര്‍ ലാസ്റ്റ് ബെല്ലടിച്ചിട്ടേ ക്ലാസില്‍ കയറൂ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ട്രെന്‍ഡായ ഡയലോഗ്. എന്നാല്‍ ഇതിനെതിരെ അര്‍ജന്റീന വിരുദ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ബെല്ലടിച്ചതിന് ശേഷം ക്ലാസില്‍ കയറുന്നതു കൊണ്ടാവും അലമാരയില്‍ ബോണ്ടയും വടയും മാത്രമുള്ളതെന്ന് ക്ലാസ് ടീച്ചര്‍ പറയുന്നതെന്നാണ് അര്‍ജന്റീന വിരുദ്ധരുടെ ഡയലോഗ്. ബെല്ലടിച്ചിട്ട് ക്ലാസില്‍ കയറിയവര്‍ ക്ലാസ് തീരും മുമ്പ് ഇറങ്ങാറുണ്ടെന്നും ഇവര്‍ പറയുന്നു.

അര്‍ജന്റീന യോഗ്യത നേടിയിട്ടല്ലേയുള്ളൂ, കപ്പടിച്ചിട്ടൊന്നും ഇല്ലലോ എന്നും ബ്രസീല്‍ ആരാധകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. കവിതയും കാല്‍പനികതയുമെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നാണ് മെസ്സി ആരാധകരുടെ പക്ഷം. ഓറഞ്ചു പടയും ചിലിയും ഇത്തവണത്തെ ലോകകപ്പിനില്ലെന്ന നിരാശയും പങ്കുവെക്കുന്ന ആരാധകരുണ്ട്. ഏതായാലും ട്രോളര്‍മാര്‍ക്ക് ഇത് ചാകരക്കാലമാണ്. അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശനത്തെ രസകരമായി ചിത്രീകരിക്കുന്ന നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

Troll Football

Troll Football

Troll Football

Troll Football