ന്യൂഡല്‍ഹി: ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്‍സ്റ്റാഗ്രാമില്‍ വിരാട് കോലിയേയും ഭാര്യ അനുഷ്‌ക ശര്‍മയേയും അണ്‍ഫോളോ ചെയ്ത രോഹിത് ശര്‍മ.

ലോകകപ്പ് സെമിയിലെ തോല്‍വിയെ കുറിച്ച് കോലി പോസ്റ്റിട്ടതിനു പിന്നാലെയാണ് രോഹിത് കോലിയെ അണ്‍ഫോളോ ചെയ്തത്. ഇപ്പോഴിതാ അനുഷ്‌കയേയും രോഹിത് അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതിനു പിന്നാലെ അനുഷ്‌ക കുറിച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറി രോഹിത്തിനുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അനുഷ്‌കയുടെ പ്രതികരണം ഇതാ;

Anushka Sharma reaction after Rohit Sharma unfollowed Virat Kohli and her on Instagram

നേരത്തെ ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

Anushka Sharma reaction after Rohit Sharma unfollowed Virat Kohli and her on Instagram

അതേസമയം ലോകകപ്പ് തോല്‍വിക്കു പിന്നാലെ ഡ്രെസിങ് റൂമില്‍ രണ്ടു സീനിയര്‍ താരങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായതായി ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യങ്ങളെല്ലാം ടീം മാനേജ്‌മെന്റ് തള്ളിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെ സംബന്ധിച്ച് രോഹിത്തോ കോലിയോ യാതൊരു പ്രതികരണവും നല്‍കിയിരുന്നില്ല.

ടീമിന്റെ തീരുമാനം എന്ന നിലയില്‍ പരിശീലകന്‍ രവി ശാസ്ത്രി അവതരിപ്പിച്ച പല കാര്യങ്ങളും ശാസ്ത്രിയുടേയും ക്യാപ്റ്റനായ കോലിയുടേയും മാത്രം തീരുമാനങ്ങളായിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ഈ ആരോപണങ്ങളെല്ലാം തള്ളി ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ ഭരത് അരുണും രംഗത്തെത്തിയിരുന്നു.

Content Highlights: Anushka Sharma reaction after Rohit Sharma unfollowed Virat Kohli and her on Instagram