ന്യൂഡൽഹി: സ്റ്റേഡിയത്തിൽ ക്വാറന്റീനിൽ കഴിഞ്ഞിട്ടുണ്ടോ? അത് ഒരു വ്യത്യസ്ത അനുഭവമായിരിക്കും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ ഇപ്പോൾ ഒരു സ്റ്റേഡിയത്തിൽ ക്വാറന്റീനിലാണ്. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലെ ഏജീസ് ബൗളിലാണ് ഈ ക്വാറന്റീൻ കേന്ദ്രം.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അനുഷ്ക തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. തമാശയായി ഇട്ട ഈ പോസ്റ്റിൽ നിരവധി പേരാണ് കമന്റ് ചെയ്തത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിനൊപ്പമാണ് അനുഷ്ക.

അവിടെ മകൾ വാമികയ്ക്കൊപ്പം ക്വാറന്റീനിൽ കഴിയുന്ന താരം അതിനിടയിൽ സ്റ്റേഡിയം സന്ദർശിക്കുകയായിരുന്നു. ആ സമയത്ത് എടുത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സ്റ്റേഡിയത്തിൽ ക്വാറന്റീൻ എന്ന ഹാഷ്ടാഗോടെയാണ് ആ ചിത്രം താരം പോസ്റ്റ് ചെയ്തത്.

Content Highlights: Anushka Sharma Is Currently Quarantining At A Stadium In The UK