മുംബൈ: ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും ചലച്ചിത്രതാരം അനുപമ പരമേശ്വനും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഈ അഭ്യൂഹം ശക്തമായത്. 

ആ സമയത്ത് ബുംറയുടെ ട്വിറ്റര്‍ പേജിലെ ഫോളോ ലിസ്റ്റില്‍ 25 പേരാണുണ്ടായത്. അതിലെ ഏക നടി അനുപമ പരമേശ്വരനായിരുന്നു. എന്നാല്‍ ബുംറയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും അനുപമ പ്രതികരിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുപമയുടെ പ്രതികരണം. 

എന്നാല്‍ ഇതിന് പിന്നാലെ ബുംറയുടെ ഫോളോ ലിസ്റ്റില്‍ നിന്ന് അനുപമ അപ്രത്യക്ഷമായി. നിലവില്‍ 24 പേരെയാണ് ബുംറ ഫോളോ ചെയ്യുന്നത്. 

ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് ബുംറ. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനുപമ ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമാണ്.

Read More: ബുംറ ഫോളോ ചെയ്യുന്നത് 25 പേരെ, അതില്‍ ഒരാള്‍ അനുപമ പരമേശ്വരന്‍

Content Highlights: Anupama Parameswaran opens up on relationship with Jasprit Bumrah