എന്നെന്നും ഓര്‍മിക്കപ്പെടുന്ന ക്രിക്കറ്റ് താരമാണ് അനില്‍ കുംബ്ലെ. സ്പിന്‍ ബൗളിങ്ങിലെ മികവും ഗ്രൗണ്ടിലെ ശാന്തസ്വഭാവവും കുംബ്ലെയെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സ്പിന്നര്‍ക്ക് ഒരുപാട് ആരാധകരുമുണ്ട്.
കുംബ്ലെയോട് തനിക്ക് എത്രത്തോളം സ്‌നേഹമുണ്ടെന്ന് പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ ഒരു ആരാധിക. സോഹ്നി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആരാധിക തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രക്കിടെ കുംബ്ലെയെ കണ്ടുമുട്ടിയതും ഒരക്ഷരം പോലും സംസാരിക്കാനാകാതെ തരിച്ചുനിന്നതും തന്റെ ട്വീറ്റിലൂടെ സോഹ്നി പങ്കുവെയ്ക്കുന്നു.
'ഞാന്‍ യാത്ര ചെയ്തിരുന്ന ബെംഗളൂര്‍-മുംബൈ ഫ്‌ളൈറ്റില്‍ കുംബ്ലെയുമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഒരുനോക്ക് കണ്ടു. വിന്‍ഡീസിനെതിരെ പൊട്ടിയ താടിയെല്ലുമായി കളിച്ച കുംബ്ലെയുടെ മുഖമാണ് അപ്പോള്‍ ഓര്‍മ്മ വന്നത്. കരച്ചില്‍ വന്നു. ക്രിക്കറ്റ് ഓര്‍മ്മകള്‍ ഇത്രയും ആഴത്തില്‍ എന്നെ സ്പര്‍ശിച്ചിട്ടുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്' സോഹ്നി ട്വീറ്റില്‍ പറയുന്നു.
എല്ലാ സന്തോഷങ്ങള്‍ക്കും എല്ലാ വിജയങ്ങള്‍ക്കും എല്ലാ ഓര്‍മ്മകള്‍ക്കും കുംബ്ലെയുടെ അടുത്തുചെന്ന് നന്ദി പറയണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ എനിക്ക് അടുത്തേക്ക് പോകാനായില്ല. പേടിയായിരുന്നു മനസ്സില്‍. സോഹ്നി ട്വീറ്റില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ സോഹ്നിയുടെ ഈ സ്‌നേഹം കണ്ട് മറുപടിയുമായി കുംബ്ലെയുടെ ട്വീറ്റ് വന്നു. എന്റെ അടുത്തുവന്ന് ഒരു ഹായ് പറയുന്നതിന് പേടിക്കേണ്ടെന്നായിരുന്നു കുംബ്ലെയുടെ മറുപടി.
Content Highlights: Anil Kumble Shows His Humility With Classy Reply To Fan In Same Flight