ന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പുലിവാല്‍ പിടിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ഇന്ത്യയുടെ എതിര്‍ ടീമിന്റെ പേര് തെറ്റായി എഴുതിയാണ് ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. 

'ഓസ്‌ട്രേലിയക്കെതിരെ പരമ്പര വിജയിച്ച ഇന്ത്യയുടെ പെണ്‍പുലികള്‍ക്ക് അഭിനന്ദനങ്ങള്‍. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യയുടെ പ്രകടനം മികവുറ്റതായിരുന്നു. ബൗണ്ടറി ലൈനിനരികില്‍ ജെമീമ റോഡ്രിഗസിന്റെ ക്യാച്ച് വളരെ മനോഹരമായിരുന്നു. ഇന്ത്യക്ക് അഭിമാനനേട്ടം സമ്മാനിച്ചവര്‍'. ഇതായിരുന്നു ബച്ചന്റെ ട്വീറ്റ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത് ഓസ്‌ട്രേലിയയെ ആയിരുന്നില്ല. ദക്ഷിണാഫ്രിക്കയെയായിരുന്നു.

കഴിഞ്ഞ മാസമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ വിജയിച്ചത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര തിങ്കളാഴ്ച്ച തുടങ്ങിയിട്ടേയുള്ളു. ബച്ചന് തെറ്റ് പറ്റിയതോടെ അത് ചൂണ്ടിക്കാട്ടി നിരവധി പേര്‍ ട്വീറ്റ് ചെയ്തു. 

Content Highlights: Amitabh Bachchan Makes Error In Tweet Praising India Women's Cricket Team