ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിനും ഭാര്യ വിദ്യയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ അമ്പാട്ടി റായുഡുവിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സാണ് ഈ സന്തോഷവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. വിദ്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള റായുഡുവിന്റെ സെൽഫിയും ചെന്നൈ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച്ചയാണ് വിദ്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇരുവരേയും അഭിനന്ദിച്ച് സുരേഷ് റെയ്നയടക്കമുള്ള താരങ്ങൾ രംഗത്തുവന്നു. 'ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, വലിയൊരു അനുഗ്രഹമാണത്. കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുക.' റെയ്ന ട്വീറ്റിൽ പറയുന്നു. ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലും റായുഡുവിന്റെ സഹതാരമാണ് റെയ്ന.

2009 ഫെബ്രുവരി 14-നാണ് റായുഡുവും വിദ്യയും വിവാഹിതരാകുന്നത്. നീണ്ട 11 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും കുഞ്ഞ് ജനിക്കുന്നത്.

 

Content Highlights: Ambati Rayudu and wife Vidya, welcome their first child