സതാംപ്റ്റൺ: ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്ക് ജന്മദിനാശംസ നേർന്ന് ക്യാപ്റ്റൻ വിരാട് കോലി. 33-ാം പിറന്നാൾ ആഘോഷിക്കുന്ന രഹാനെയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെയാണ് കോലി ആശംസ അറിയിച്ചത്.

'ജന്മദിനാശംസകൾ ജിങ്ക്സ്, ഒരുപാട് സന്തോഷവും സമാധാനവും ഉണ്ടാകട്ടെ. പിന്നെ നിനക്കൊപ്പം ഓർമയിൽ സൂക്ഷിക്കാൻ കൂട്ടുകെട്ടുകളും.' രഹാനെയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കോലിയെക്കൂടാതെ സുരേഷ് റെയ്ന, ഹർഭജൻ സിങ്ങ്, വീരേന്ദർ സെവാഗ്, ഹനുമ വിഹാരി, വിവിഎസ് ലക്ഷ്മൺ, കുൽദീപ് യാദവ് തുടങ്ങിയവരും രഹാനെയ്ക്ക് ആശംസയുമായെത്തിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലാണ് രഹാനേയും കോലിയും നിലവിലുള്ളത്.

Content Highights: Ajinkya Rahane Happy Birthday