ലണ്ടന്‍: ഫുട്ബോള്‍ മത്സരത്തിനിടെ താരങ്ങള്‍ക്ക് പരിക്കു പറ്റിയാല്‍ മെഡിക്കല്‍ സംഘം ആ കളിക്കാരനെ എടുത്തുകൊണ്ടുപോവും എന്നാല്‍ ആരാധകന് എന്തെങ്കിലും സംഭവിച്ചാലോ? കളിനിര്‍ത്തിവെച്ച് ചികിത്സിപ്പിക്കും.

ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ലീഗിലാണ് സംഭവം. ചെസ്റ്റര്‍ഫീല്‍ഡ്സും ലിങ്കണ്‍സും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ പകുതിക്കിടെ ഗ്രൗണ്ടില്‍നിന്ന് ഒരു അനൗണ്‍സ്മെന്റെത്തി. ഒരു ആരാധകന് സുഖമില്ലാത്തതിനാല്‍ മത്സരം കുറച്ചുസമയത്തേക്ക് നിര്‍ത്തിവെക്കുകയാണെന്നും ഗ്രൗണ്ടില്‍ ഉടനെ ഒരു ആംബുലന്‍സ് പറന്നിറങ്ങുമെന്നുമായിരുന്നു അറിയിപ്പ്. 

കളി നിര്‍ത്തിവെച്ച് താരങ്ങള്‍ ആംബുലന്‍സിന് വഴിയൊരുക്കി. ഗ്രൗണ്ടിലിറങ്ങിയ എയര്‍ ആംബുലന്‍സ് 26 മിനിറ്റ് കളിമുടക്കി. ആരാധകനുവേണ്ട പ്രാഥമികശുശ്രൂഷ നല്‍കിയ ശേഷം ആസ്പത്രിയിലേക്ക് യാത്രയാക്കി. എയര്‍ ആംബുലന്‍സിറങ്ങിയ ഗ്രൗണ്ട് മത്സരയോഗ്യമാണെന്ന് ഉറപ്പു വരുത്തിയശേഷമാണ് കളി പുനരാരംഭിച്ചത്.

Content Highlights: air ambulance lands on pitch to treat fan who fell in stand