ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ നടക്കുമ്പോള്‍ അതിനേക്കാള്‍ ആവേശം ഗാലറിയിലുണ്ടായാല്‍ എങ്ങനെയുണ്ടാകും? കാണികളുടെ ശ്രദ്ധ മുഴുവന്‍ അങ്ങോട്ടേക്കാകും. അങ്ങനെ ഒരു സംഭവത്തിനാണ് അമേരിക്കയിലെ മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 

ഒരു പൂച്ചയാണ് ഈ കഥയിലെ താരം. ഗ്രൗണ്ടില്‍ കോളേജ് ഫുട്‌ബോള്‍ മത്സരം നടക്കുമ്പോള്‍ ഗാലറിയില്‍ ഒരു പൂച്ച ജീവന്‍മരണ പോരാട്ടത്തിലായിരുന്നു. 

ഗാലറിയിലെ കൈവരിയില്‍ തൂങ്ങിക്കിടന്ന പൂച്ചയെ രക്ഷിക്കാന്‍ മുകളില്‍ ഇരുന്ന കാണികള്‍ ശ്രമിച്ചു. എന്നാല്‍ അത് വിഫലമായി. നിമിഷങ്ങള്‍ക്കകം താഴെ വീണ പൂച്ചയ്ക്കായി താഴത്തെ നിലയിലെ കാണികള്‍ അമേരിക്കന്‍ പതാക വിരിച്ചു. പൂച്ച സുരക്ഷിതമായി പതാകയില്‍ വീണു. ഇതുകണ്ട് ഗോള്‍ ആഘോഷിക്കുന്നതുപോലെ കാണികള്‍ കൈയടിച്ച് ആര്‍ത്തുവിളിച്ചു. 

Content Highlights: After tense moments onlookers break fall of cat dangling off upper deck at Miami Stadium