ഈ അടുത്തിടെ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ് സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകന്റെ പേരും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയുടെ വസ്ത്രധാരണ രീതിയും. സെയ്ഫും കരീനയും മകന്‍ തൈമൂര്‍ എന്ന് പേരിട്ടതിനായിരുന്നു വിവാദമുണ്ടായത്. പിന്നീട് ഷമിയുടെ ഭാര്യ ഇസ്ലാമിക രീതിയില്ല വസ്ത്രം ധരിക്കുന്നതെന്ന ആരോപണവുമുണ്ടായി.
ഇപ്പോള്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്രത്തെ ചൊല്ലിയാണ് ഫെയ്‌സ്ബുക്കില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നത്. ചുവന്ന ലെഹങ്ക അണിഞ്ഞാണ് സാനിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാനിയ മതം അനുശാസിത്തുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാത്തതെന്താണെന്നും ഇവിടുത്തെ ജീവിതം താല്‍ക്കാലികമാണെന്നും മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നതെന്ന് മറക്കരുതെന്നുമൊക്കെയാണ് ഫോട്ടോക്ക് താഴെയുള്ള പ്രതികരണങ്ങള്‍. നേരത്തെ ടെന്നീസ് കളിക്കുമ്പോള്‍ ഇറക്കം കുറിഞ്ഞ വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ സാനിയ മിര്‍സക്കെതിരെ ഫത്‌വ ഇറക്കിയിരുന്നു.