കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സ് ആരും മറന്നിട്ടുണ്ടാകില്ല. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ച്ചയിലേക്ക് വീണപ്പോള്‍ കര കയറ്റിയത് പാണ്ഡ്യയായിരുന്നു. എന്നാല്‍ പാണ്ഡ്യയുടെ ആ ഇന്നിങ്‌സിനേക്കാള്‍ മനോഹരമായ ഒരു കാഴ്ച്ചയ്ക്കും കേപ് ടൗണ്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു. 

പാണ്ഡ്യയെ പിടിച്ചുകെട്ടിയ കാഗിസോ റബാദയ്ക്ക് ദക്ഷിണാഫ്രക്കിയുടെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ചുംബനം നല്‍കുന്നതായിരുന്നു ആ കാഴ്ച്ച. റബാദയുടെ നെറ്റിയില്‍ ചുംബിച്ചായിരുന്നു ഡുപ്ലെസിസ് പാണ്ഡ്യയുടെ വിക്കറ്റ് ആഘോഷിച്ചത്. 

റബാദയെ ചുംബിക്കുന്ന ഈ ചിത്രം ഡുപ്ലെസിസ് മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ ചിത്രത്തിന് താഴെ റബാദെ ഇട്ട കമന്റാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. 

തനിക്ക് ചുംബനം നല്‍കിയ ഡുപ്ലെസിസിന്റെ പ്രവൃത്തി തന്റെ കാമുകിക്ക് പിടിച്ചില്ല എന്നാണ് റബാദയുടെ കമന്റ്. അവള്‍ പരാതി പറഞ്ഞെന്നും പിണങ്ങിയെന്നും റബാദെ പറയുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ തമാശ പറഞ്ഞതാണോ അതോ കാര്യമായി പറഞ്ഞതാണോ എന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ആരാധകര്‍. 

screen shot