അബുദാബി: അബുദാബി ടി10 ലീഗിലെ ഒരു വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നു. ടീം അബുദാബിയും നോര്‍ത്തേണ്‍ വാരിയേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് രസകമായ ഈ രംഗം ഉടലെടുത്തത്. 

നോര്‍ത്തേണ്‍ വാരിയേഴ്‌സ് താരം വസീം മുഹമ്മദ് ബാറ്റിങ്ങിനിടെ മികച്ച ഒരു ഷോട്ടിലൂടെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചു. ആ സമയത്ത് ഫീല്‍ഡിങ്ങിനായി ബൗണ്ടറി ലൈനില്‍ നിന്ന ടീം അബുദാബിയുടെ രോഹാന്‍ മുസ്തഫയ്ക്ക് ഈ പന്ത് പിടിക്കാന്‍ സാധിച്ചില്ല. അതിന് കാരണം മറ്റൊന്നുമല്ല താരം തന്റെ ജഴ്‌സി മാറ്റി ധരിക്കുന്ന തിരക്കിലായിരുന്നു.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ത്തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറുന്നത്. മുസ്തഫയുടെ മുന്നിലൂടെയാണ് പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞത്. കൈയ്യിലൊതുക്കാവുന്ന അവസരമായിരുന്നിട്ടും ജഴ്‌സി ധരിക്കുന്നതുമുലം മുസ്തഫയ്ക്ക് ഒന്നും ചെയ്യാനായില്ല.

മുസ്തഫയുടെ ഈ മണ്ടത്തരം ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലായി. യു.എ.ഇയുടെ അന്താരാഷ്ട്ര താരമാണ് മുസ്തഫ. മത്സരത്തില്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സ് വിജയിക്കുകയും ചെയ്തു.

Content Highlights: Absurd Moment When Fielder Changing Jersey Fails To Stop Boundary