ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നുള്ള കുംബ്ലെയുടെ പടിയിറക്കം അപ്രതീക്ഷിതമായിരുന്നില്ല. ടീമിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് കുംബ്ലെ തന്റെ രാജിയിലൂടെയാണ് മറുപടി പറഞ്ഞത്.
ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിനായി പുറപ്പെട്ടപ്പോഴേക്കും പരിശീലക കുപ്പായത്തില്‍ നിന്ന് പുറത്തുകടന്ന കാര്യം കുംബ്ലെ എല്ലാവരെയും അറിയിച്ചു കഴിഞ്ഞിരുന്നു. വിന്‍ഡീസ് പര്യടനം വരെ കുംബ്ലെ പരിശീലകനായി തുടരുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും കുംബ്ലെക്ക് ഇനിയും അപമാനം സഹിച്ച് ടീമിനൊപ്പം തങ്ങാനാകുമായിരുന്നില്ല.
കുംബ്ലെയുടെ രാജിപ്രഖ്യാപനത്തിന് പിന്നാലെ കായിക ലോകത്ത് നിന്നുതന്നെ അതൃപ്തി വന്നു. അതില്‍ അഭിനവ് ബിന്ദ്രയുടെ ട്വീറ്റായിരുന്നു ഏറ്റവും പ്രധാനം. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണമെഡലിന് ഉടമയായ ബിന്ദ്ര ട്വീറ്റിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
— Abhinav Bindra (@Abhinav_Bindra) 20 June 2017
''എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. ചിലപ്പോഴൊക്കെ എനിക്ക് അദ്ദേഹത്തോട് വെറുപ്പ് തോന്നിയിട്ടുണ്ട്. എന്നിട്ടും 20 വര്‍ഷം ഞാന്‍ അദ്ദേഹത്തിന് കീഴില്‍ പരിശീലനം നേടി. എപ്പോഴും ഉപദേശവുമായി വരും. എനിക്ക് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുക'' ബിന്ദ്ര ട്വീറ്റില്‍ പറയുന്നു.
കോലിയുടെയും കുംബ്ലെയുടെയും പേര് എടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും ഈ ട്വീറ്റ് ഇന്ത്യന്‍ ടീമിനെ ഉദ്ദേശിച്ചുള്ളതാണെന്നത് വ്യക്തം. തന്റെ പരിശീലകനും ഇതു പോലെ തന്നെയായിരുന്നുവെന്നും എന്നാല്‍ അത് പരിശീലനത്തിന്റെ ഭാഗമാണെന്നും ജ്വാല ഗുട്ട റീട്വീറ്റ് ചെയ്തിട്ടുണ്ട്. ആ പരിശീലകന്‍ തന്നെയാണ് ഇപ്പോഴും തന്നെ പരിശീലിപ്പിക്കുന്നതെന്നും ഗുട്ട റീട്വീറ്റില്‍ പറയുന്നു.
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
— Abhinav Bindra (@Abhinav_Bindra) 20 June 2017