ഹേന്ദ്ര സിങ് ധോനിയുടെ ലോകപ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് അനുകരിച്ച കുട്ടിത്താരത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ ചോപ്ര. 

മുന്‍ ഇന്ത്യന്‍ നായകനായ ധോനിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനായാസമായി കളിക്കുന്ന ചെറിയ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയ ചോപ്ര ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്. 

പേരറിയാത്ത ഈ കുട്ടിത്താരത്തിന് മികച്ച ഭാവിയുണ്ടെന്ന് ആകാശ് ചോപ്ര വിലയിരുത്തി. കുട്ടിയുടെ പേര് അറിയുന്നവര്‍ കമന്റ് ചെയ്യാനും ചോപ്ര ആവശ്യപ്പെടുന്നുണ്ട്. തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയപ്പെടാത്ത താരങ്ങളുടെ വീഡിയോകള്‍ പങ്കുവെച്ച് ആകാശ് ചോപ്ര വളര്‍ന്നുവരുന്ന യുവപ്രതിഭകള്‍ക്ക് പ്രചോദനം നല്‍കാറുണ്ട്.

ഇതിനുമുന്‍പ് വീട്ടിനുള്ളില്‍ നിന്നും ബാറ്റ് ചെയ്യുന്ന പവി ശര്‍മ എന്ന പെണ്‍കുട്ടി ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നത് ആകാശ് ചോപ്ര ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 10 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ചോപ്ര 437 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് നിരീക്ഷകരിലൊരാളാണ് ഇദ്ദേഹം.

Content Highlights: Aakash Chopra Tweets Video Of Kid Playing MS Dhoni's Trademark Helicopter For Fun