അഹമ്മദാബാദ്: നവീകരിച്ച മൊട്ടേര സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റ് തന്നെ റെക്കോഡ് ബുക്കില്‍. 

ആദ്യ ദിനം 13 വിക്കറ്റുകള്‍ വീണതോടെ ഒരു ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീണ ടെസ്റ്റ് മത്സരമെന്ന ഖ്യാതി ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനും കൂടി സ്വന്തമായി.

ഇതിനു മുമ്പ് ഇത്തരത്തില്‍ മൂന്ന് തവണ ഒരു ടെസ്റ്റിന്റെ ആദ്യ ദിനം 13 വിക്കറ്റുകള്‍ വീണിട്ടുണ്ട്. ഒന്നാം ദിനം ഏറ്റവും കുറവ് റണ്‍സ് സ്‌കോര്‍ ചെയ്യുകയും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴുകയും ചെയ്ത മത്സരമെന്ന റെക്കോഡ് ഈ മത്സരം സ്വന്തമാക്കുകയും ചെയ്തു. 

2018-ല്‍ ഓക്‌ലന്‍ഡില്‍ നടന്ന ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് ടെസ്റ്റിലും 2019-ല്‍ ബംഗ്ലാദേശ് - ഇന്ത്യ ടെസ്റ്റിലും 2017-ല്‍ നടന്ന ദക്ഷിണാഫ്രിക്ക  - സിംബാബ്‌വെ ടെസ്റ്റിലും ആദ്യ ദിനം 13 വിക്കറ്റുകള്‍ വീതം വീണിട്ടുണ്ട്. 

ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് മത്സരത്തില്‍ 233 റണ്‍സിനാണ് 13 വിക്കറ്റുകള്‍ വീണത്. ബംഗ്ലാദേശ് - ഇന്ത്യ മത്സരത്തില്‍ 280 റണ്‍സിലും ദക്ഷിണാഫ്രിക്ക  - സിംബാബ്‌വെ മത്സരത്തില്‍ 339 റണ്‍സിലുമാണ് 13 വിക്കറ്റുകള്‍ വീണത്.

Content Highlights: 13-wicket Day 1 in Ahmedabad Test enters record books