ല്ലാവരുടെയും കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ ആ രഹസ്യം പുറത്തുവിട്ടു. സച്ചിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം സച്ചിന്‍-എ ബില്ല്യണ്‍ ഡ്രീംസിന്റെ റിലീസിങ് തിയ്യതി പുറത്തു വിട്ടാണ് സച്ചിന്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത്. 

മെയ് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ''എല്ലാവരും ചോദിക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരമിതാ..ഈ തിയ്യതി നിങ്ങള്‍ ഓര്‍ത്തു വെക്കുക. എന്നെക്കുറിച്ചുള്ള സിനിമ ഈ വര്‍ഷം മെയ് 26ന് തിയേറ്ററുകളിലെത്തും'' സച്ചിന്‍ ട്വീറ്റ് ചെയ്തു. ജെയിംസ് എര്‍സ്‌കെയ്ന്‍ സംവിധാനവും എ.ആര്‍ റഹ്മാന്‍ സംഗീതവുമൊരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയിരുന്നു.