ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള താരമാണ് എം.എസ് ധോനി.  കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോനി ബാറ്റിങ്ങിലൂടെ ആരാധകരെ ത്രസിപ്പിച്ചിരുന്നു. മത്സരത്തില്‍ ചെന്നൈ തോറ്റെങ്കിലും 44 പന്തില്‍ 79 റണ്‍സാണ് ധോനിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 

എന്നാല്‍ ധോനിയുടെ ആ ബാറ്റിന് ലഭിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് തുക  എത്രയാണെന്ന് അറിയാമോ? 25 കോടി രൂപ. സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ സ്പാര്‍ട്ടനാണ് ധോനിയുടെ ബാറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.  

എന്നാല്‍ ഇത്രയും സ്‌പോണ്‍സര്‍ഷിപ്പ് മൂല്യമുള്ള തന്റെ ഒരു ബാറ്റിനായി ധോനി 32000 രൂപയാണ് മുടക്കിയതെന്നാണ് സൂചന. സ്പാര്‍ട്ടന്റെ വെബ്‌സൈറ്റില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. സാധാരണ ഭാരം കൂടിയ ബാറ്റുകളാണ് ധോനി ഉപയോഗിക്കാറുള്ളത്. 

എന്നാല്‍ ഇക്കാര്യത്തില്‍ ധോനിയേക്കാള്‍ പണം വാങ്ങുന്ന മറ്റൊരു താരമുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. എട്ടു വര്‍ഷത്തേക്ക് എം.ആര്‍.എഫുമായി കരാറൊപ്പിട്ട കോലിക്ക് ലഭിക്കുക 100 കോടി രൂപയാണ്. 

Content Highlights:  MS Dhoni’s bat costs more than a lot of luxuries