ന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ മഹേന്ദ്ര സിങ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതും ഈ വര്‍ഷം തന്നെ. 2020 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുത്തത്.

2020 ഓഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 'നന്ദി, നിങ്ങള്‍ ഇതുവരെ തന്ന എല്ലാ പന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി. ഇന്ന് 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക', വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു.

ഐ.സി.സിയുടെ മൂന്ന് പ്രധാന ട്രോഫികളും നേടിയ ഏക ക്യാപ്റ്റനെന്ന നേട്ടം ഇന്നും ധോനിക്ക് മാത്രം സ്വന്തം. 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പും 2013-ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി.

2019-ലെ ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം ധോനി പിന്നീട് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചിട്ടില്ല.

2004ല്‍ ബംഗ്ലാദേശിനെതിരേ അരങ്ങേറ്റം കുറിച്ച ധോനി പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലേക്ക് വളര്‍ന്നു. 350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍ നേടിയിട്ടുണ്ട്. 10 സെഞ്ചുറികളും 73 അര്‍ധ സെഞ്ചുറികളും പേരിലുണ്ട്. 98 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടി. രണ്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlights: The year Mahendra Singh Dhoni retires from international cricket