30 വര്‍ഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത് 2020 ജൂലായില്‍. 1989-90 സീസണിലാണ് ഇതിനു മുമ്പ് അവസാനമായി ലിവര്‍പൂള്‍ കിരീടം നേടിയത്.
സീസണിലെ അവസാന മത്സരത്തില്‍ ചെല്‍സിയെ അഞ്ചിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ലിവര്‍പൂളിന്റെ കിരീടധാരണം. വിജയത്തിനു ശേഷം ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങി. ഇംഗ്ലീഷ് ലീഗില്‍ ലിവര്‍പൂളിന്റെ 19-ാം കിരീടമായിരുന്നു ഇത്.
2018-19 സീസണില്‍ അവസാന ലാപ്പില്‍ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ആന്‍ഫീല്‍ഡിലെത്തിക്കാന്‍ അവര്‍ക്കായി.
Content Highlights: Liverpool lift Premier League trophy after 30 years