കോവിഡ് കാരണം യു.എ.ഇയില്‍ വെച്ച് നടന്ന ഐ.പി.എല്ലിന്റെ 13-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് മുംബൈ തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയത്. 

ഇതോടെ ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന പുതിയ റെക്കോഡ് മുംബൈ എഴുതിച്ചേര്‍ത്തു. കഴിഞ്ഞ സീസണിലും മുംബൈ തന്നെയായിരുന്നു ജേതാക്കള്‍. ചെന്നൈയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈ സ്വന്തമാക്കി.

Content Highlights: IPL 2020 Mumbai Indians emerge champion