ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ സിംഗിള്‍സ് താരമെന്ന നേട്ടം കിഡംബി ശ്രീകാന്ത് സ്വന്തമാക്കിയത് ഈ വര്‍ഷം ഡിസംബറിലാണ്. ഡിസംബര്‍ 18-ന് നടന്ന ഫൈനലില്‍ ഫൈനലില്‍ സിംഗപ്പുരിന്റെ ലോ കെന്‍ യൂവിനോട് തോല്‍വി വഴങ്ങിയതോടെയാണ് ശ്രീകാന്തിന്റെ നേട്ടം വെള്ളിയിലൊതുങ്ങിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു താരത്തിന്റെ തോല്‍വി. സ്‌കോര്‍: 15-21, 22-20. ഹ്യുല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ടു ഗെയിമുകളിലും ലീഡ് ചെയ്ത ശേഷമാണ് ശ്രീകാന്ത് മത്സരം കൈവിട്ടത്. 

ഫൈനലിലെത്തിയതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം നേരത്തെ തന്നെ താരം സ്വന്തമാക്കിയിരുന്നു. പ്രകാശ് പദുക്കോണ്‍ (1983), സായ് പ്രണീത് (2019), ലക്ഷ്യ സെന്‍ (2021) എന്നിവര്‍ക്കു ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ പുരുഷ താരവുമാണ് ശ്രീകാന്ത്.

Content Highlights: Kidambi Srikanth clinches historic silver at BWF World Championships