കൊച്ചിയില്‍: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ ആയിരങ്ങള്‍ക്ക് ഗോള്‍ വിരുന്നൊരുക്കി മഞ്ഞപ്പട ക്വാര്‍ട്ടറില്‍ കടന്നു. അവസാന പ്രീ ക്വാര്‍ട്ടറില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ അവസാന എട്ടില്‍ പ്രവേശിച്ചത്. ബ്രെണ്ണറുടെ ഡബിള്‍ ഗോളിന്റെ മികവിലാണ് ബ്രസീലിന്റെ ജയം. മാര്‍കോസ് അന്റോണിയോ ആണ് മറ്റൊരു ഗോള്‍ നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ജര്‍മനിയുമായാണ് ബ്രസീല്‍ ഏറ്റുമുട്ടുക.

 പതിനൊന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടി ബ്രസീല്‍ മത്സരത്തില്‍ മേധാവിത്വമുറപ്പിച്ചു. ഹോണ്ടുറാസ് പ്രതിരോധനിരയെ കബളിപ്പിച്ച് അലന്‍ നല്‍കിയ പാസില്‍ നിന്നാണ് ബ്രെണ്ണര്‍ സ്‌കോര്‍ ചെയ്തത്. 44-ാം മിനിറ്റില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തിയാണ് ബ്രസീല്‍ ആദ്യ പകുതിക്ക് അന്ത്യമിട്ടത്. പൗളിഞ്ഞ്യോയുടെ ത്രോപാസില്‍ നിന്ന് മാര്‍കോസ് അന്റോണിയയുടേതാണ് ഗോള്‍.

 56-ാം മിനിറ്റില്‍ ബ്രെണ്ണര്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്രസീലിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തുകയായിരുന്നു. വെസ്ലിയുടെ കാലില്‍ നിന്ന് വഴുതിയ പന്ത് പിന്നാലെ എത്തിയ ബ്രെണ്ണര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതിനിടെ ഹോണ്ടുറാസിനും നിരവധി ഗോളവസരങ്ങള്‍ കൈവന്നെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല. ഒരുവേള കാര്‍ലോസ് മെജിയയുടെ കിടിലന്‍ ലോങ് റേഞ്ച് ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുന്നതിനും കൊച്ചി സാക്ഷ്യം വഹിച്ചു.

തത്സമയ വിവരണം....

image
മത്സരത്തിന് കിക്കോഫ്‌

2' ആദ്യ അവസരം ഹോണ്ടുറാസിന്...ഗെര്‍സന്‍ ചാവേസിന്റെ ഷോട്ടാണ് വിഫലമായത്‌

ball11' ബ്രസീലിന് ആദ്യ ഗോള്‍...ഹോണ്ടുറാസ് പ്രതിരോധ നിരയെ കബളിപ്പിച്ച് മികച്ച പാസിങിലൂടെ ബ്രെണ്ണറാണ് സ്‌കോര്‍ ചെയ്തത്.

brazil

21' ബ്രസീലിന്റെ അലന്റെ ഷോട്ട്...പാഴായി

39' ഹോണ്ടുറാസിന്റെ എവെര്‍സന്‍ ലോപ്പെസിന് ഗോളവസരം നഷ്ടമായി

ball44' ബ്രസീലിന് രണ്ടാം ഗോള്‍...മാര്‍ക്കോസ് അന്റോണിയോ ആണ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്‌

ആദ്യ പകുതിക്ക് അന്ത്യം...ബ്രസീല്‍ രണ്ടുഗോളിന് മുന്നില്‍

രണ്ടാം പകുതിക്ക് തുടക്കം

ഹോണ്ടുറാസ് നിരയില്‍ രണ്ടു മാറ്റങ്ങള്‍....
പാട്രിക് പലോഷ്യസിന് പകരം കെന്നെത്ത് മാര്‍ട്ടിന്‍സ്, ഡേവിഡ് കോര്‍ഡോണക്ക് പകരം ജോഷ്വാ കാനാലെസ്‌

KOCHI U17
ഫോട്ടോ: സിദ്ദീഖുല്‍ അക്ബര്‍

54' ബ്രസീലിന്റെ വെസ്ലിക്ക് ഒരു അവസരം നഷ്ടമായി....ഏറെ ആയാസപ്പെട്ട് എടുത്ത ഷോട്ടാണ് പാഴായത്‌

 

ball56' മൂന്നാം ഗോള്‍....ബ്രസീല്‍ ലീഡ് മൂന്നാക്കി,..

ബ്രെണ്ണറാണ് തന്റെ രണ്ടാം ഗോള്‍ നേടിയത്. വെസ്ലിയുടെ കാലില്‍ നിന്ന് വഴുതിയ പന്ത് പിന്നാലെ എത്തിയ ബ്രെണ്ണര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു

63' ബ്രസീല്‍ അലന് പകരം ഹെല്ലോ ജുനിയോയെ കളത്തിലെത്തിച്ചു

68,70' ഹോണ്ടുറാസിന് മികച്ച രണ്ടവസരങ്ങള്‍....ലൂയിസ് പാലമയുടെ ഷോട്ട് പോസ്റ്റിനോടുരസി പുറത്തേക്ക്....കാര്‍ലോസ് മെജിയയുടെ ഒരു ലോങ് റേഞ്ച് ഷോട്ട് പോസ്റ്റില്‍ തട്ടിതെറിച്ചു

yellowഅക്‌സെല്‍ ഗോമസിന് മഞ്ഞ

മത്സരത്തിന് ഫൈനല്‍ വിസില്‍