കൊല്‍ക്കത്ത: മഞ്ഞപ്പടയെ തുരത്തി ഇംഗ്ലീഷ് പട്ടാളം അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ ഇരമ്പിയെത്തിയ എഴുപതിനായിരത്തോളം കാണികള്‍ക്ക് മുന്നില്‍ റ്യാന്‍ ബ്രിസ്റ്റര്‍ തന്റെ രണ്ടാം ഹാട്രിക് നേടിയ മത്സരത്തില്‍, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇംഗ്ലീഷ് നിര ഒരുപോലെ മികച്ച് നിന്നപ്പോള്‍ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിന് ഫൈനല്‍ കാണാനായില്ല. വെസ്ല്‌ലിയാണ് ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

പത്താം മിനിറ്റിലായിരുന്നു ക്ലോസ് റേഞ്ചിലൂടെ ബ്രിസ്റ്റര്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടിയത്. കൃത്യം പത്തുമിനിറ്റ് തികഞ്ഞപ്പോള്‍ ബ്രസീല്‍ മടക്ക ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതിക്ക് പിരിയും മുമ്പ് ബ്രിസ്റ്റര്‍ രണ്ടാം ഗോള്‍ നേടി ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നല്‍കി.

77-ാം മിനിറ്റില്‍ തുടര്‍ച്ചയായ തന്റെ രണ്ടാം ഹാട്രിക്കിലൂടെ ബ്രിസ്റ്റര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയ്‌ക്കെതിരെയും ബ്ര്വിസ്റ്റര്‍ ഹാട്രിക് ഗോള്‍ നേടിയിരുന്നു. ബോള്‍ പൊസിഷനില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ബ്രസീല്‍ പ്രതിരോധനിര പലപ്പോഴും ഇംഗ്ലീഷ് മുന്നേറ്റനിരയെ തടഞ്ഞ് നിര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനായത്.

ഇന്ന് നടക്കുന്ന സ്‌പെയിന്‍-മലി സെമി പോരാട്ടത്തിലെ ജേതാക്കളാണ് ഫൈനലില്‍ ഇംഗ്ലണ്ടുമായി കലാശ പോരിന് ഇറങ്ങുക. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ഏഴ് ഗോളുകളിടിച്ച് ടോപ്‌സ്‌കോററായി നില്‍ക്കുകയാണ് ബ്രിസ്റ്റര്‍.മഴയില്‍ തകര്‍ന്ന ഗുവാഹാട്ടിയില്‍നിന്നുമാറ്റിയ സെമിയാണ് കൊല്‍ക്കത്ത സാള്‍ട്ട്ലേക്കില്‍ നടന്നത്. 

 

IMG

തത്സമയ വിവരണം

കിക്കോഫ്‌

6' ഇംഗ്ലണ്ടിന്റെ ഫില്‍ ഫോഡെന്‍ ശ്രമം പാഴായി

8' ബ്രസീലിന്റെ മാര്‍കോസ് അന്റോണിയയുടെ ഷോട്ട് ഇംഗ്ലീഷ് പ്രതിരോധം വിഫലമാക്കി

ball10' ഇംഗ്ലണ്ടിന് ആദ്യ ഗോള്‍.....റ്യാന്‍ ബ്ര്വിസ്റ്റ്‌റാണ് സ്‌കോര്‍ ചെയ്തത്.

ക്ലോസ് റേഞ്ച് പാസിലൂടെ ലഭിച്ച പന്താണ് ബ്ര്വിസ്റ്റര്‍ ലക്ഷ്യത്തിലെത്തിച്ചത്‌

yellow13' ഇംഗ്ലണ്ടിന്റെ സ്റ്റീവെന്‍ സെസ്സെഗ്നോണിന് മഞ്ഞ കാര്‍ഡ്‌

ball21' ബ്രസീല്‍ ഗോള്‍ മടക്കി...

വെസ്ലിയാണ് ബ്രസീലിന്റെ മടക്ക ഗോള്‍ നേടിയത്

brazil

29' ഇംഗ്ലണ്ടിന്റെ ജോയലിന് മികച്ചൊരവസരം

yellow31' വീണ്ടും ഇംഗ്ലീഷ് താരത്തിന് മഞ്ഞ, ടാഷന്‍ ഓക്ലെ ബൂത്തെക്കാണ ഇത്തവണ മഞ്ഞ കാര്‍ഡ്

36' മോര്‍ഗന്‍ ഗിഗ്ഗ്‌സിന്റെ ശ്രമം...വിഫലമായി

ball39'ഇംഗ്ലണ്ടിന് രണ്ടാം ഗോള്‍....2-1 ന് മുന്നില്‍

റ്യാന്‍ ബ്രിസ്റ്റര്‍ തന്നെയാണ് ഇത്തവണയും സ്‌കോര്‍ ചെയ്തത്. ടൂര്‍ണ്ണമെന്റില്‍ ബ്ര്വിസ്റ്ററുടെ ആറാം ഗോളാണിത്

മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടു... ഇംഗ്ലണ്ട് 2-1ന് മുന്നില്‍

രണ്ടാം പകുതിക്ക് തുടക്കം

50' ബ്രസീലിന്റന്റെ മാര്‍കോസ് അന്റോണിയോ ബോക്‌സിന് പുറത്ത് നിന്നുള്ള ഉഗ്രന്‍ ഷോട്ട്. ഇംഗ്ലീഷ് ഗോള്‍കീപ്പറുടെ കൈയില്‍ ഒതുങ്ങി

yellow56' ബ്രസീലിന്റെ ബ്രെണ്ണെര്‍ക്ക് മഞ്ഞ

62' ബ്രസീല്‍ ബ്രണ്ണെറെ മാറ്റി യുറി ആല്‍ബേര്‍ട്ടോ

68'ഇംഗ്ലണ്ട് ടീമിലും മാറ്റം...മോര്‍ഗന്‍ ഗിബ്ബ്‌സിനെ മാറ്റി എമിലെ സ്മിത്ത് കളത്തില്‍

ball77'ബ്ര്വിസ്റ്റര്‍ക്ക് ഹാട്രിക്ക്.... ഇംഗ്ലണ്ട് മൂന്നാം ഗോള്‍ നേടി....

എമിലെ സ്മിത്തിന്റെ പാസില്‍ നിന്നാണ് ബ്ര്വിസ്റ്റര്‍ മൂന്നാം ഗോള്‍ നേടിയത്

ഫൈനല്‍ വിസില്‍, ഇംഗ്ലണ്ട് ഒന്നിനെതിര മൂന്നു ഗോളുകള്‍ക്ക് വിജയിച്ചു​,,ഫൈനലില്‍