ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായപ്പോള്‍ യൂറോപ്യന്‍ ആധിപത്യം. മൂന്നു ടീമുകള്‍ യൂറോപ്പില്‍നിന്ന് ബര്‍ത്തുറപ്പിച്ചപ്പോള്‍ ആഫ്രിക്കയില്‍നിന്ന് രണ്ടും ഏഷ്യ, തെക്കേയമേരിക്ക, കോണ്‍കകാഫ് മേഖലകളില്‍നിന്ന് ഒരോ ടീമുകളും അവസാന എട്ടില്‍ ഇടംനേടി.

ലോകകപ്പ് വേദിയില്‍ വീണ്ടുമൊരു ബ്രസീല്‍-ജര്‍മന്‍ പോരാട്ടത്തിന് കൊല്‍ക്കത്ത വേദിയാകും. കിരീടമോഹികളില്‍ മുന്നിലുള്ള രണ്ടു ടീമുകളിലൊന്ന് അവസാന നാലിലെത്താതെ പുറത്താകും. ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലും മികച്ച പ്രകടനമാണ് ബ്രസീല്‍ പുറത്തെടുത്തത്.

 ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാനോട് തോറ്റിരുന്നു. പ്രീക്വാര്‍ട്ടറിനു പുറമേ ക്വാര്‍ട്ടറിലും ആഫ്രിക്കന്‍ പോരാട്ടം നടക്കും. ഗുവാഹാട്ടിയില്‍ മലിയും ഘാനയും തമ്മിലാണ് നേര്‍ക്കുനേര്‍വരുന്നത്. മഡ്ഗാവില്‍ അമേരിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം ആവേശകരമാകും. കൊച്ചിയില്‍ സ്പെയിനും ഇറാനും തമ്മിലാണ് ക്വാര്‍ട്ടറില്‍ ഏറ്റമുട്ടുന്നത്. ഫ്രാന്‍സ്, ജപ്പാന്‍, പാരഗ്വായ്, കൊളംബിയ എന്നിവയാണ് ക്വാര്‍ട്ടറില്‍ കൊഴിഞ്ഞ വമ്പന്മാര്‍.

U17